 
അമ്പലപ്പുഴ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികൾക്ക് ഇളനീർ വിതരണം 'കാരുണ്യ സ്പർശം' സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ.എം.പൈങ്ങാമഠം അദ്ധ്യക്ഷനായി.അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ്,യു.എം.കബീർ, ശശികുമാർ ചേക്കാത്ര,ഷിതാഗോപിനാഥ്, നൗഷാദ് കോലത്ത്, സമീർ പാലമൂട്, റഹുമത്ത് ഹാമിദ് ,മൈക്കിൾ.പി.ജോൺ, എൻ.ഷിനോയ്, പി.ഉണ്ണികൃഷ്ണൻ, പി.എ.കുഞ്ഞുമോൻ, ഉണ്ണി കൊല്ലപ്പറമ്പ് ,നിസാർ വെള്ളാപ്പള്ളി, വർണം മോഹനൻ, ശ്രീജാ സന്തോഷ്, മുഹമ്മദ് പുറക്കാട്,എസ്.ഗോപകുമാർ, ഷീബാ മുഹമ്മദ്, നജീഫ് ,കമറുദ്ദീൻ എന്നിവർ പങ്കെടുത്തു.