അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണവും പുതുവസ്ത്രങ്ങളുമായി തകഴി കാർമ്മൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളെത്തി. സ്കൂളിലെ 5,6,7 ക്ലാസുകളിലെ 25ഓളം വിദ്യാർത്ഥികളും പ്രിൻസിപ്പൽ സിസ്റ്റർ ജൂബി തെരേസ, ജീവനക്കാരായ രാധിമ ,രാജി, അജയൻ, ആൻസി, പി.ടി.എ പ്രതിനിധി അമ്പിളി എന്നിവരും അടങ്ങിയ സംഘത്തെ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സ്വീകരിച്ചു.