ph
കാക്കനാട് ദേവീക്ഷേത്രത്തിൽ നടന്ന ഗീതാ ജയന്തി വാർഷികാഘോഷം മേനാമ്പള്ളി അംബികാശ്രമം മുഖ്യ കാര്യദർശി ദേവാനന്ദയോഗി ഉദ്ഘാടനം ചെയ്യുന്നു

കായംകുളം : ഭഗവദ് ഗീത ഒരു പ്രത്യേക മതമല്ല പഠിപ്പിക്കുന്നതെന്നും സന്മാർഗ്ഗത്തിൽ അധിഷ്ഠിതമായ സകല മതങ്ങളേയും താങ്ങി നിർത്തുകയാണ് ചെയ്യുന്നതെന്നും മേനാമ്പള്ളി അംബികാശ്രമം മുഖ്യ കാര്യദർശി ദേവാനന്ദയോഗി പറഞ്ഞു. ആലപ്പുഴ ഗീതാസാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തിൽ വലിയ കാക്കനാട് ദേവീക്ഷേത്രത്തിൽ നടന്ന ഗീതാ ജയന്തി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വപ്രകാശിനി മാതാ ദീപപ്രോജ്ജ്വലനം നടത്തി. കെ.ശങ്കരനാരായണപിള്ള , ഗീതാ സാദ്ധ്യായ സമിതി ജില്ലാ സംയോജകൻ സുഭാഷ് ബാബു, ഭാരതീയ വിചാര കേന്ദ്രം മേഖല സംഘടനാ സെക്രട്ടറി പി.എസ്.സുരേഷ്, ജില്ലാ സെക്രട്ടറി വിനു കുമാർ,
അഞ്ജന എന്നിവർ സംസാരിച്ചു. കാർഷിക സർവ്വകലാശാല അസി.പ്രൊഫസർ ഡോ. ഹേമന്ദ് അരവിന്ദ് വിഷയം അവതരിപ്പിച്ചു. "