ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി സംഘടിപ്പിച്ച മെഗാ ദന്തപരിശോധനയും ബോധവത്കരണ ക്ലാസും നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ഗവ .ഗേൾസ് ഹൈസ്‌കൂളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ.അഭിലാഷ് പരിശോധനകൾക്ക് നേതൃത്വം നൽകി. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപളളി ആദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ സ്വാഗതം പറഞ്ഞു. കെ.ഗിരീശൻ, കെ.ചെറിയാൻ , കുമാരസ്വാമി പിള്ള , സുബ്രമണ്യ അയ്യർ, ജോൺ കുര്യൻ, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.