rathri-natatham
മാന്നാർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാത്രി നടത്തം

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. മാന്നാർ കോയിക്കൽ മുക്ക് മുതൽ ആലുമ്മൂട് മുക്ക് വരെ ഒരു കിലോമീറ്റർ ദൂരത്ത് ശനിയാഴ്ച രാത്രി 12 മണിയോടെ സംഘടിപ്പിച്ച രാത്രി നടത്തം വാർഡ് മെമ്പർ വി.ആർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ശ്യാമള, ഹെൽപ്പർ ശാരി, മായ, ആശ വർക്കർ സുമ, എ.ഡി.എസ് പ്രസിഡന്റ് ജയശ്രീ, സി.ഡി.എസ് അംഗം ജഗദമ്മ, ജാഗ്രതാ സമിതിയംഗം സുരേഷ് കാരഞ്ചേരിൽ, സോഷ്യൽ ആഡിറ്റർ അശ്വതി എന്നിവർ നേതൃത്വം നൽകി. സ്ത്രീകൾക്കും, പെൺകുട്ടികൾക്കും എതിരേയുള്ള അതിക്രമം, ലിംഗ വിവേചനം, ഗാർഹിക പീഡനം, പെൺ ഭ്രൂണഹത്യ, മനുഷ്യക്കടത്ത് എന്നിവ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയിന്റെ മുന്നോടിയായിട്ടായിരുന്നു രാത്രി നടത്തം.