ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മയക്കുമരുന്നിനുമെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജാഥ 27ന് ജില്ലയിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. യോഗം സംസ്ഥാന കൗൺസിലംഗം കെ.കെ.സുലൈമാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രതികുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ.എം.ആരിഫ് എം.പി, എച്ച്.സലാം എം.എൽ.എ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ,​തോമസ്.കെ.തോമസ് എം.എൽ.എ, കെ.ജി.രാജേശ്വരി, അലിയാ‌ർ മാക്കിയിൽ, സൗമ്യരാജ്,,​കെ.വി.ഉത്തമൻ എന്നിവരെ തിരഞ്ഞെടുത്തു.