ആലപ്പുഴ: കരളകം റെസിഡന്റ്സ് അസോസിയേഷന്റെ എട്ടാം വാർഷികം ടൗൺ എൽ.പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ കൃഷ്ണേശ്വരി ലഹരിക്കെതിരെ ബോധനത്കരണ ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ അമ്പിളി അരവിന്ദ്, സ്കൂൾ എച്ച്.എം സലീന സുകുമാർ, സെക്രട്ടറി കെ.ജി.ബിജു, ജോയിന്റ് സെക്രട്ടറി ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.എസ്.ഗോപകുമാർ (പ്രസിഡന്റ്), ശോഭ ശശികുമാർ, നിജു സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), കെ.ജി.ബിജു (സെക്രട്ടറി), വി.ആർ.ഷൈലജ, രവീന്ദ്രനാഥ് (ജോ. സെക്രട്ടറി), ശശിധരൻ പിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.