തുറവൂർ : പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പട്ടണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച ആർ.ഒ പ്ലാന്റിന്റെയും വാട്ടർ പ്യൂരിഫയറിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ നിർവഹിക്കും. ബ്ലോക്ക്‌ പഞ്ചായത്തംഗം വി.കെ.സാബു അദ്ധ്യക്ഷനാകും. വാർഡ് അംഗം ഉഷാദേവി, സ്കൂൾ പ്രിൻസിപ്പൽ വി.എ.ബോബൻ, സി.കെ.കുഞ്ഞിക്കൃഷ്ണൻ , ശിവകല, പി.പ്രസാദ് എന്നിവർ സംസാരിക്കും.