മാന്നാർ: പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ.ശിവപ്രസാദ്, സുനിത എബ്രഹാം, സുജാത മനോഹരൻ, അനീഷ് മണ്ണാരേത്ത്, സെലീന നൗഷാദ്, ഷൈന നവാസ്, രാധാമണി ശശീന്ദ്രൻ, സുജിത് ശ്രീരംഗം, ശാന്തിനി ബാലകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.