 
ആലപ്പുഴ : എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ച പുസ്തകോത്സവവും വില്പനയും മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, എസ്.ഹനീഫ റാവുത്തർ, ടി.ജെ.ആഞ്ചലോസ്, ആർ.പ്രസാദ്, ടി.ടി.ജിസ്‌മോൻ, പി.വി.സത്യനേശൻ, വി.മോഹൻദാസ്, ഡി.പി.മധു, ആർ.ജയസിംഹൻ എന്നിവർ സംസാരിച്ചു. ജില്ലാ കൗൺസിൽ അംഗം പി.പി.ഗീത സ്വാഗതവും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ.ബൈജു നന്ദിയും പറഞ്ഞു.