മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ഭവനദാന കർമ്മ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം വികാരി ഫാ.ജേക്കബ് ജോൺ കല്ലട നിർവഹിച്ചു. സഹവികാരി ഫാ.അലൻ എസ്.മാത്യു, ട്രസ്റ്റി ജോൺ ഐപ്പ്, സെക്രട്ടറി ജോൺ കുര്യൻ ചാലേത്ത് എന്നിവർ സംസാരിച്ചു. ആഞ്ഞിലിപ്രാ താമരശ്ശേരി തെക്കതിൽ തങ്കച്ചന്റെ വീടിനാണ് കല്ലിടീൽ കർമ്മം നടത്തിയത്.