മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് തുടക്കമായി.
ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഭദ്രദീപപ്രതിഷ്ഠ നിർവ്വഹിച്ചു. ശിവഗിരിമഠം ഗുരുപ്രസാദ് സ്വാമി അനുഗ്രഹപ്രഭാഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷണർ വി.ബൈജു മുഖ്യപ്രഭാഷണവും നിർവഹിച്ചു. അഡ്വ.ഡി.വിജയകുമാർ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ, കാര്യദർശി കെ.വേണുഗോപാൽ, യജ്ഞാചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടൻ, സപ്താഹകമ്മിറ്റി ചെയർമാൻ കെ.പി.നാരായണക്കുറുപ്പ് മൗട്ടത്ത്, കൺവീനർ സി.ഒ.വിശ്വനാഥൻ ചെറുവല്ലൂർ, ലീലാഭായി ദിവാകരൻ, മാന്നാർ മന്മഥൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.