മാന്നാർ: പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളിന് കൊടിയേറി. മദ്രാസ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവ്വഹിച്ചു. അനുസ്മരണ സമ്മേളനം ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജെയിൻ സി.മാത്യു അദ്ധ്യക്ഷനായി. പെരുന്നാൾ കമ്മിറ്റി കൺവീനർ കെ.എസ്.ചാക്കോ കയ്യത്ര, ട്രസ്റ്റി തോമസ് തങ്കച്ചൻ, സെക്രട്ടറി പി.ജി.വിജു, അനൂപ് വി.തോമസ് എന്നിവർ സംസാരിച്ചു. 17ന് പെരുന്നാൾ കൺവെൻഷൻ ഉദ്ഘാടനവും വചനശുശ്രൂഷയും ഡോ. തോമസ് മാർ അത്താനാസിയോസ് നടത്തും. 18ന് സഭ വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിലും 19ന് അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറി ഫാ.ജിത്തു തോമസും വചനശുശ്രൂഷ നടത്തും.

20ന് റാസ. 21ന് കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, 10ന് പെരുന്നാൾ പ്രദക്ഷിണം, കുരിശടിയിൽ ധൂപപ്രാർത്ഥന.