k
കാണി

കറ്റാനം : കാപ്പ നിയമം ലംഘിച്ച യുവാവിനെ കുറത്തികാട് പാെലീസ് അറസ്റ്റു ചെയ്തു. കറ്റാനം ഭരണിക്കാവ്‌ തെക്ക് മനീഷ് ഭവനത്തിൽ മനീഷ് (കാണി, 20) ആണ് അറസ്റ്റിലായത്. ലഹരി ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 19ന് കാപ്പ നിയമപ്രകാരം ഇയാളെ ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തിയി​രുന്നു. ഇത് ലംഘിച്ച് തി​രി​ച്ചെത്തി​യ മനീഷി​നെ ഭരണിക്കാവ് ജംഗ്ഷനിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കുറത്തികാട് എസ്.ഐ എ.ഷെഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.