g

മുഹമ്മ : മുഹമ്മ പഞ്ചായത്ത് പതിനഞ്ചാം വാർഡ് തടുത്തുവെളി അന്നവേലിൽ ഗോപാലകൃഷ്ണൻ നായർ (ഗോപി, 82) കുഴഞ്ഞു വീണ് മരിച്ചു. സംസ്‌ക്കാരം ഇന്ന് രാവി​ലെ 11ന് വീട്ടുവളപ്പിൽ. ചേർത്തല താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ ഓഫീസ് സെക്രട്ടറിയായ ഗോപി ഇന്നലെ രാവിലെ ഓഫീസിൽ വച്ച് കുഴഞ്ഞു വീഴുകയായി​രുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്തമ്മ. മകൻ :ജി.മനു ( കുടുംബശ്രീ സ്റ്റേറ്റ് പരിശീലന അംഗം എക്സാറ്റ്). സഹോദരങ്ങൾ :സുമതിയമ്മ, വിലാസിനിയമ്മ, ചന്ദ്രമതി, പരേതരായ പങ്കിയമ്മ, സരസ്വതിയമ്മ,കൃഷ്ണമ്മ, ലീലമ്മ.