photo

ചേർത്തല: ശബരിമല ദർശനത്തിന് പോയ എം.എം.ടി.വി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വയലാർ പഞ്ചായത്ത് 13ാം വാർഡിൽ ലക്ഷ്മീസദനത്തിൽ എസ്.എസ്.സജീവ് (54) ആണ് മരിച്ചത്. നീലിമലയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പമ്പ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിങ്കളാഴ്ച രാവിലെയാണ് ശബരിമലയ്ക്ക് പോയത്. ഭാര്യ:ശ്രീജ.മക്കൾ:ലക്ഷ്മി​,ഗൗരി.സംസ്കാരം പിന്നീട്.