ambala
കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിലെ എൻ. എസ്. എസ് യൂണിറ്റ് അംഗങ്ങൾ സ്വരൂപിച്ച പണം ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിന് കൈമാറുന്നു

അമ്പലപ്പുഴ : പേപ്പറും പഴയ ബുക്കും ശേഖരിച്ച് വിറ്റ പണം പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് നൽകി വിദ്യാർത്ഥികൾ. കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് തങ്ങൾ സ്വരൂപിച്ച പണം ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിന് കൈമാറിയത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അനൂപ്, ഷൈമ, വിദ്യാർത്ഥികളായ ഫഹദ്, വസുന്ദര, ആർദ്ര, സാമുവൽ എന്നിവർ നേതൃത്വം നൽകി. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ, പി.എ.കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.