photo
വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ നയിച്ച രാഷ്ട്രീയ പ്രചരണ വാഹന ജാഥയുടെ സമാപന സമ്മേളനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ നയിച്ച രാഷ്ട്രീയ പ്രചരണ വാഹന ജാഥയുടെ സമാപന ദിവസത്തെ പര്യടന പരിപാടി കടക്കരപ്പള്ളിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.ആഘോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ രാജേന്ദ്രപ്രസാദ്,ജെയിംസ് ചിങ്കുത്തറ,മധു വാവക്കാട്,അഡ്വ.എച്ച്.സലാം,എ.പി.ലാലൻ,രാധാകൃഷ്ണൻ തേറത്ത്,ഹർഷൻ ചേനപ്പറമ്പിൽ, എസ്.രാധാകൃഷ്ണൻ,വി.എം.ധർമ്മജൻ,രാജേഷ്‌ തോട്ടത്തറ,സി.സജീവൻ,സി.ആർ.ഷൈജു എന്നിവർ സംസാരിച്ചു.അർത്തുങ്കലിൽ നടന്ന സമാപന സമ്മേളനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോസ് ബെന്ന​റ്റ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്.ശരത്,കെ.എസ്.രാജു, ബാഹുലേയൻ,കെ.പി.ലാലൻ,വി.എം.ധർമ്മജൻ എന്നിവർ സംസാരിച്ചു. രണ്ടു ദിവസമായി നടന്ന പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും ജാഥാ ക്യാപ്ടൻ അഡ്വ.വി.എൻ.അജയൻ നന്ദി പറഞ്ഞു.