ചേർത്തല : ജെ.എസ്.എസിന്റെ കർഷക പ്രസ്ഥാനമായ ജനാധിപത്യ കർഷക സമിതി സംസ്ഥാന സമ്മേളനം 17ന് ചേർത്തല വി.ടി.എ.എം ഹാളിൽ നടക്കും. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ തെ​റ്റായ നയങ്ങൾ കാർഷിക മേഖലയെ തകർക്കുകയാണെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ,ജെ.കെ.എസ് സംസ്ഥാന കൺവീനർ പി.സി.ജയൻ,ചെയർമാൻ ടി.ആർ.മദൻലാൽ,ജെ.എസ്.എസ് ജില്ലാസെക്രട്ടറി എൻ.കുട്ടിക്കൃഷ്ണൻ, കെ.പീതാംബരൻ,വി.കെ.അംബർഷൻ എന്നിവർ വാത്താസമ്മേളനത്തിൽ അറിയിച്ചു.

കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള സമരങ്ങൾക്ക് സമ്മേളനം രൂപംനൽകും. വിവിധ ജില്ലകളിൽ നിന്നുള്ള 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
17ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻബാബു അദ്ധ്യക്ഷനാകും.സംസ്ഥാന പ്രസിഡന്റ് എ.വി.താമരാക്ഷൻ മുഖ്യ പ്രഭാഷണം നടത്തും.
2.30ന് കേരളത്തിലെ മണ്ണും അനുയോജ്യമായ വിത്തു പരിപാലന ശ്രമങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജെ.കെ.എസ് ചെയർമാൻ ടി.ആർ.മദൻലാൽ അദ്ധ്യക്ഷനാകും.കേരള സർവകലാശാല റിട്ട.പ്രൊഫസർ ഡോ.എൻ.കെ.ശശിധരൻ വിഷയം അവതരിപ്പിക്കും.