ചേർത്തല : തണ്ണീർമുക്കം കരിക്കാട് പനയിട ദേവീ ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞത്തിന് തുടക്കമായി .20 ന് സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് ടി.ആർ.പ്രസാദ് ദീപപ്രകാശനം നടത്തി. ആചാര്യവരണവും ഗ്രന്ഥസമർപ്പണവും ഡോ.എസ്.ദിലീപ്കുമാർ നിർവഹിച്ചു. കൈനകരി രമേശനാണ് യജ്ഞാചാര്യൻ. ഇന്ന് രാവിലെ 11ന് വരാഹാവതാരം. വൈകിട്ട് 6ന് ലളിത സഹസ്രനാമാർച്ചന.15ന് രാവിലെ 10ന് നരസിംഹാവതാരം.16ന് ശ്രീകൃഷ്ണാവതാരം,ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്. 17ന് ഗോവിന്ദ പട്ടാഭിഷേകം.18ന് രാവിലെ 11ന് സ്വയംവര ഘോഷയാത്ര,12ന് രുക്മിണി സ്വയംവരം,വൈകിട്ട് 5ന് സർവൈശ്വര്യപൂജ. 19ന് കുചേലോപാഖ്യാനം. 20ന് സ്വധാമപ്രാപ്തി,വൈകിട്ട് 3ന് അവഭൃഥസ്നാനം.