ആലപ്പുഴ: എൻ.ബി. ത്രിവിക്രമൻപിള്ള സ്മാരക പുരസ്‌കാരത്തിന് നാടകരചയിതാവും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദ് അർഹനായി. 25,000 രൂപയൂം പ്രശസ്ത്രിപത്രവും ഫലകവും അടങ്ങുന്നതാണ് എൻ.ബി.ത്രിവിക്രമൻപിളള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം . കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം പുന്നപ്ര ഗവ. ജെ.ബി സ്‌കൂളിന് നൽകും. 10,001രൂപയും പ്രശസ്ത്രിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. 30ന് ഉച്ചക്ക് രണ്ടിന് പുന്നപ്ര ജെ.ബി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പുരസ്‌കാര സമർപ്പണം. ആറ്റിങ്ങൽ ജയചന്ദ്രൻ, വള്ളിക്കാവ് വിശ്വൻ, രമേശ് മേനോൻ, ലാലമ്മ, ബാബു കിളിരൂർ, അഹമ്മദ് കബീർ എന്നിവർക്കും എൻ.ബി.ടി പുരസ്‌കാരം നൽകും.
വാർത്താസമ്മേളനത്തിൽ എൻ.ബി.ത്രിവിക്രമൻപിള്ള ഫൗണ്ടേഷൻ പ്രസിഡന്റ് ആലപ്പി ഋഷികേശ്, ജനറൽ സെക്രട്ടറി സുദർശനൻ വർണം, ഖജാൻജി എസ്.യോഹന്നാൻ, ഡോ.ജി.സുദർശനൻ, ഡോ.സജു എടയ്ക്കാട് എന്നിവർ പങ്കെടുത്തു.