a
ആർ.ഹേലി അനുസ്മരണ സമ്മേളനം ആലപ്പുഴയിൽ ഉത്ഘാടനം ചെയ്തു കൊണ്ട് നെല്ല്നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ സംസാരിക്കുന്നു.അഡ്വ.പ്രദീപ് കൂട്ടാല, എച്ച്.സുധീർ,എ.എൻ.പുരം ശിവകുമാർ എന്നിവർ സമീപം.

ആലപ്പുഴ : കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ.ഹേലി അനുസ്മരണം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി അഡ്വ പ്രദീപ് കൂട്ടാല മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കാരാച്ചിറ, എച്ച്.സുധീർ , എ.എൻ.പുരം.ശിവകുമാർ, ഇ.ഷാബ്ദ്ദീൻ,തോമസ് ജോൺ , ജേക്കബ് എട്ടുപറയിൽ , പി.ടിരാമചന്ദ്രപ്പണിക്കർ , ജോമോൻ കുമരകം എന്നിവർ സംസാരിച്ചു.