പൂച്ചാക്കൽ : പെരുമ്പളം ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25,45 നും മദ്ധ്യേ പ്രായപരിധിയിലുള്ള വിവാഹിതരായ സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യും. വിതരണോദ്ഘാടനം 20 ന് രാവിലെ 10.30 ന് ദലീമ ജോജോ എം.എൽ.എ നിർവ്വഹിക്കും. ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ, ആശ, അങ്കണവാടി പ്രവർത്തകർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്. ആവശ്യമുള്ളവർ 16 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം.