ചേർത്തല : നഗരത്തിലെ സെന്റ് മേരീസ് പാലം പുനർനിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. കഴിഞ്ഞ ആറ് മാസം മുമ്പ് ആരംഭിച്ച നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. പാലം പൊളിച്ചതോടെ നഗരത്തിൽ രൂപപ്പെട്ട ഗതാഗത കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ മാനുവൽ അനുസരിച്ചുള്ള സൂചനാബോർഡ് ഇവിടെ സ്ഥാപിച്ചിട്ടില്ല. അടിയന്തിരമായി ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാറും ജനറൽ സെക്രട്ടറി സ്മിത മേനോനും കളക്ടർക്ക് പരാതി നൽകി.