a
കലക്ടർ കൃഷ്ണ തേജ ഐഎഎസ് മുൻകൈ എടുത്ത് നടപ്പാക്കുന്ന 'വി ആർ ഫോർ ആലപ്പി ' പദ്ധതിയുടെ ഭാഗമായി 25 ലക്ഷം ചിലവിൽ മൂന്ന് സ്‌കൂളുകളിൽ ടോയ്‌ലെറ്റ് ബ്ലോക്ക് നിർമ്മിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം കാവുങ്കൽ പഞ്ചായത്ത്എൽ പി എസിൽ സബ് കലക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു.

മുഹമ്മ:കളക്ടർ കൃഷ്ണ തേജ മുൻകൈ എടുത്ത് നടപ്പാക്കുന്ന വി.ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി 25 ലക്ഷം ചിലവിൽ മൂന്ന് സ്‌കൂളുകളിൽ ടൊയ്‌ലെറ്റ് ബ്ലോക്ക് നിർമ്മിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അജിത്കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് ,ജുമൈലത്ത്, നെസ്ലെ ഇന്ത്യാ ലിമിറ്റഡ് മാനേജർ ജോയി സക്കറിയ , പഞ്ചായത്തംഗങ്ങളായ സുനിൽ കുമാർ ,ദീപു , കാവുങ്കൽ എൽ.പി.എസ് ഹെഡ്മിസ്ട്രസ് പി.കെ.സാജിത, അദ്ധ്യാപകരായ സൈനബ ,ഉഷ ,പി.ടി.എ പ്രസിഡന്റ് സജു എന്നിവർ സംസാരിച്ചു. കാവുങ്കൽ എൽ.പി.എസിന് പുറമെ കലവൂർ ജി.എൽ.പി.എസ്, തമ്പകച്ചുവട് ഗവ.യു.പി.എസ് എന്നിവിടങ്ങളിലുമാണ് ടൊയ്ലെറ്റ് ബ്ലോക്കുകൾ സ്ഥാപിക്കുന്നത്.