ചേർത്തല:കഞ്ഞിക്കുഴി ചാലുങ്കൽ ഹരിത ലീഡർ സംഘം നാലായിരം പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കൃഷി അസി.ഡയറക്ടർ ജി.വി.റജി പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ ജാനീഷ് റോസ് ജേക്കബ്,സി.കെ.ശോഭനൻ,ആർ.രവിപാലൻ,ആർ.സദാനന്ദൻ,ജി.ഹരിദാസ്,ടി.ജി.സോമശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു. പാവൽ,പടവലം,പീച്ചിൽ,വെണ്ട,വഴുതന, പച്ചമുളക്,തക്കാളി,പയർ എന്നീ ഇനം പച്ചക്കറിത്തൈകളാണ് വിതരണം ചെയ്തത്.