മാവേലിക്കര : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിന്റെ ശീതളരാവിൽ ഒരു സാന്ത്വനം പദ്ധതി ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് പുതപ്പ് സമ്മാനിക്കുന്ന പദ്ധതിയാണി​ത്. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, എം.ജി.ഒ.സി.എസ്.എം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.തോമസ് മാത്യു കൊറ്റംപളളി, ഭദ്രാസന സെക്രട്ടറി മിറിൻ മാത്യു, കോ ഓർഡിനേറ്റർ ബിനു തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി ജിനോ മാത്യു തങ്കച്ചൻ, ഓർഗനൈസർ ഫിലിപ് ക്രിസ്തുരാജ്, ഓഡിറ്റർ ടിബിൻ ബിജു, ജോയൽ വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.