 
മാവേലിക്കര: നാഷണൽ കോ ഓർഡിനേഷൻ കമ്മറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനിയേഴ്സ് മാവേലിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ സ്വകാര്യ വത്കരണത്തിലേക്ക് വൈദ്യുത മേഖലയെ തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്റെ ബില്ലിനെതിരെ ജനസഭ സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പുന്നമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അധ്യക്ഷനായി. കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് കെമോഹനൻ ഉണ്ണിത്താൻ വിഷയാവതരണം നടത്തി. കെ.അജയൻ, കെജോൺസൺ, റിജ.ആർ, ശ്യാമളദേവി, ബിജി അനിൽകുമാർ, ചിത്രാ അശോക്, എ.അനിൽകുമാർ, കെ.സുനോജ്, കെ.കെ.ശ്രീഘോഷ് എന്നിവർ സംസാരിച്ചു. സംഘടന മാവേലിക്കര പ്രസിഡന്റ് വി.വിനുകുമാർ സ്വാഗതവും ടി.എച്ച്.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.