മാവേലിക്കര : തട്ടാരമ്പലത്തെ സപ്ലൈകോ ഗോഡൗണിൽ നിന്ന് ഭക്ഷ്യധാന്യം കടത്തിയ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കോശി അലക്സും സെക്രട്ടറി വി.ബി. അശോകനും ആവശ്യപ്പെട്ടു. ചെറിയനാട് എൻ.എഫ്.എസ്.എ ഗോഡൗണിൽ ഇറക്കേണ്ട ഭക്ഷ്യസാധനങ്ങൾ മാവേലിക്കരയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കാൻ കൂട്ടുനിന്ന സപ്ലൈകോ ഉദ്യോഗസ്ഥർ അടക്കമുള്ള മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിലെത്തിക്കണം. സപ്ലൈകോയിലെ ഒരു വിഭാഗം ജീവനക്കാരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.