k
നവീകരിക്കുന്ന കോതകുളം

മുഹമ്മ : മുഹമ്മ പഞ്ചായത്ത് 10ാം വാർഡിലെ കോതകുളം നവീകരിക്കുന്നതിന് 94 ലക്ഷം രൂപ അനുവദിച്ചു. പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവീ ക്ഷേത്ര ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആറാട്ടുകുളമാണിത്. കേരള ലാൻഡ് ഡെവലപ്പ്‌മെമെന്റ് കോർപ്പറേഷനാണ് കുളം ആഴം കൂട്ടി കൽഭിത്തി നിർമ്മിച്ച് മനോഹരമാക്കുന്നതിനായി തുക അനുവദിച്ചത്. നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 ന് മന്ത്രി പി പ്രസാദ് നിർവ്വഹിക്കും. കാവുങ്കൽ ദേവസ്വം സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയാകും.