
മാന്നാർ : ഭർത്താവ് മരിച്ച് ഒരാഴ്ച തികഞ്ഞപ്പോൾ ഭാര്യയും മരിച്ചു. മാന്നാർ കുട്ടംപേരൂർ വേട്ടുവക്കേരിയിൽ മീനത്തേതിൽ ശാന്തമ്മ (65) യാണ് ഭർത്താവ് മരിച്ച് ഒരാഴ്ച തികഞ്ഞ ഇന്നലെ മരിച്ചത്. ഭർത്താവ് കുഞ്ഞച്ചൻ (82) കഴിഞ്ഞ 6 നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭർത്താവിന്റെ മരണത്തിനു പിന്നാലെ പക്ഷാഘാതമുണ്ടായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാന്തമ്മ ഇന്നലെയാണ് മരിച്ചത്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സാജൻ, സാബു, ശാലിനി. മരുമക്കൾ: നീതു , ബിജി , മോഹനൻ.