s
റിമാൻഡ് പ്രതി സുഭാഷ്

വള്ളികുന്നം :പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്ത കേസിലെ പ്രതി റിമാൻഡിലായി. പള്ളിപ്പാട് അകവൂർ മഠത്തിൽ സുഭാഷിനെയാണ് (35) കോടതി റിമാൻഡ് ചെയ്തത്. വള്ളികുന്നം പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. തോട്ടപ്പള്ളി തട്ടേക്കാട് ജസ്റ്റിന്റെ (29) കാറാണ് അടിച്ച് തകർത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം നിലവിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇലിപ്പക്കുളം മങ്ങാരം ജംഗ്ഷന് സമീപം ജസ്റ്റിൻ നടത്തുന്ന നായ ഫാമിന്റെ നടത്തിപ്പുകാരനാണ് സുഭാഷ്.