ആലപ്പുഴ : കളർകോട് ദേശസേവാ സമിതി നിർമ്മിച്ച വേൾഡ് കപ്പിന്റെ മാതൃക ശ്രദ്ധേയമാകുന്നു. 11 അടി ഉയരവും ഒന്നേക്കാൽ മീറ്റർ വീതിയുമുള്ള ശില്പം ഒരു മാസത്തോളം സമയമെടുത്താണ് നിർമ്മിച്ചത് . സമിതി സെക്രട്ടറി സന്തോഷ് കുമാറിന്റെയും എക്സിക്യുട്ടീവ് അംഗം സുനിൽ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു നിർമ്മാണം.