അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 796ാം നമ്പർ പുറക്കാട് -കരൂർ ശാഖ മുൻ സെക്രട്ടറി സി.രാജുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 4ന് ശാഖാ യോഗം അങ്കണത്തിൽ നടക്കും. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.ശാഖ പ്രസിഡൻ്റ് എം.ടി.മധു അദ്ധ്യക്ഷനാകും. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഫോട്ടോ അനാച്ഛാദനം നിർവഹിക്കും.പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, യോഗം ഡയറക്ടർ ബോർഡ് അംഗം പി.വി.സാനു, യൂണിയൻ കൗൺസിലർ കെ.ഭാസി, വ്യാപാരി വ്യവസായി ഏകോപന സമിതി പുറക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി തങ്കച്ചൻ തോമസ്, പുന്തല ശാഖ പ്രസിഡന്റ് ടി.സംകൃഷ്ണൻ, കോമന ശാഖ സെക്രട്ടറി പി.വി.വിജയൻ, യൂണിയൻ കൗൺസിൽ അംഗം എസ്.നടേശൻ, വനിതാസംഘം സെക്രട്ടറി ബിന്ദു സുജിമോൾ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി കെ.രാജേഷ് തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി കെ.ഉത്തമൻ സ്വാഗതം പറയും.