അമ്പലപ്പുഴ. : പുന്നപ്രതെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ പനച്ചുവട് - നാലുപുരക്കൽ ക്ഷേത്രം റോഡ് താറുമാറായിട്ട് നാളേറെയായി . കുണ്ടും കുഴിയുമായ റോഡിൽ കനത്ത മഴയിൽ വെള്ളം നിറഞ്ഞതോടെ വാഹന യാത്ര ദുരിതമായി മാറി. പനച്ചുവട് ഷാപ്പു മുതൽ സെന്റ് മേരീസ് ചാപ്പൽ വരെയുള്ള റോഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതു വഴി സഞ്ചരിക്കുന്നത്. പനച്ചുവട്,വിയാനി തുടങ്ങിയ ലെവൽ ക്രോസുകൾ അടച്ചിട്ടാൽ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികളെ എത്തിക്കാൻ ഈ റോഡാണ് ഉപകരിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ശക്തമാണ്