photo
എ.കെ.രാജൻ

ആലപ്പുഴ: ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റായി എ.കെ.രാജനെ തിരഞ്ഞെടുത്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് കരുവാറ്റ ഡിവിഷനിൽ നിന്ന് രണ്ട് തവണ അംഗമായ രാജൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്നു. കെ.പി.സി.സി അംഗം, ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി അംഗം, കയർ തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ്, കയർ ലേബർ യൂണിയൻ പ്രസിഡന്റ്, കയർ ഉന്നതാധികാരസമിതി അംഗം കുമാരപുരം സ്‌പെഷ്യൽ ഗ്രേഡ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.