അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്താം വാർഡിൽ ചികിത്സയിലുള്ള രോഗി കൂട്ടിരിപ്പുകാരില്ലാതെ ബുദ്ധിമുട്ടുന്നു. തട്ടാരമ്പലം മറ്റം വടക്ക് ചക്കര കിഴക്കേതിൽ മോഹൻദാസ് ( 74) എന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിലാസം. ഒരാഴ്ചയായി ഇവിടെ അഡ്മിറ്റാണ്. മോഹൻദാസിന്റെ ബന്ധുക്കളെ അറിയുന്നവർ വിവരം അറിയിക്കണമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റ് പൊലീസ് അറിയിച്ചു. ഫോൺ: 9497975217.