ആലപ്പുഴ : ലിയോ തേർട്ടീന്ത് എൽ.പി സ്‌കൂളിലെ കെട്ടിട സമുച്ചയങ്ങളുടെ ശില്പിയും മാനേജരുമായിരുന്ന ഡോ. ഫെർണാണ്ടസ് കാക്കശ്ശേരിയുടെ സ്മരണാർത്ഥം സ്‌കൂൾ അങ്കണത്തിൽ ആധുനിക സജ്ജീകരണങ്ങളോടെ സ്ഥാപിക്കുന്ന വായനശാലയുടെ കല്ലിടീൽ ആലപ്പുഴ രൂപത എപ്പിസ്‌കോപ്പൽ വികാരിയും സ്‌കൂൾ മാനേജരുമായ ഫാ.പോൾ ജെ. അറക്കലും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് നിർവഹിച്ചു. ഗ്രന്ഥശാല പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനൊപ്പം പുസ്തകവായനയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി എൽ.പി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും എവർ റോളിംഗ് ട്രോഫികളും ഏർപ്പെടുത്തുമെന്നും സ്‌കൂൾ ഹെഡ്മിസ്ട്രസ് മായാ ബായ്.കെ എസ് അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ശരണ്യ സിജു, സെന്റ് ജോസഫ് എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. ശാന്തി മൈക്കിൾ,സി. മാർഗരറ്റ് കാക്കശ്ശേരിൽ, മുൻ പി.ടി.എ പ്രസിഡന്റ് ആന്റിയ സുരേഷ്, പൂർവ്വ വിദ്യാർത്ഥി ഫയാസ് അസ്ലാം,സി.എസ്. തോമസ്‌കുട്ടി, പോൾസൺ കറുകപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.