gh
കറവ പശുക്കൾക്കുള്ള കാലിതീറ്റ വിതരണം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴ നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകരുടെ കറവപ്പശുക്കൾക്ക് നൽകുന്ന കാലിതീറ്റയുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിച്ചു. 150 ഓളം ഗുണഭോക്താക്കൾക്കാണ് കാലിതീറ്റ വിതരണംചെയ്തത്. നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബിന്ദുതോമസ് സ്വാഗതം പറഞ്ഞു. അമ്പലപ്പുഴ ക്ഷീര വികസന ഓഫീസർ വി.എച്ച്.സബിത പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീന രമേശ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാബു, കൗൺസിലർമാരായ എം.ജി.സതീദേവി, എ.എസ്.കവിത, ക്ലാരമ്മ പീറ്റർ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.