s
രാജാ കേശവദാസ് നീന്തൽക്കുളം

ആലപ്പുഴ : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ രാജാ കേശവദാസ് നീന്തൽക്കുളം തിങ്കളാഴ്ച രാവിലെ 8 മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ.പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു , എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കുര്യൻ ജയിംസ്, ടി.ജയമോഹൻ, കെ.കെ.പ്രതാപൻ, ടി.കെ. അനിൽ, പി.കെ.ഉമാനാഥൻ എന്നിവർ സംസാരിച്ചു.

നിരക്ക് (രൂപയിൽ)

 ആജീവനാന്ത അംഗത്വം (10 വർഷം) - 40000
 പരമാവധി നാലുപേർക്ക് (പാക്കേജ്) - ഒരു ലക്ഷം

 വാർഷിക അംഗത്വം (ഒരാൾക്ക്)- 15,000

 കുടുംബങ്ങൾക്ക് (നാലുപേർക്ക്) - 40,000

 പ്രതിമാസനിരക്ക് - 2000
 ഒരു മണിക്കൂർ - 100

 വിനോദസഞ്ചാരികൾക്ക് മണിക്കൂറിന് - 200

നീന്തൽ പഠിക്കാൻ

 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആദ്യമാസം 1500 രൂപയും രണ്ടാം മാസം 800 രൂപയും

 16 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കുംആദ്യമാസം 2000 രൂപയും രണ്ടാം മാസം 1000 രൂപയും.

 സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും അംഗീകൃത ക്ലബ്ബുകളും അധികാരികളുടെ അനുമതി പത്രത്തോടൊപ്പം അപേക്ഷ നൽകിയാൽ 25 പേർ അടങ്ങുന്ന ഗ്രൂപ്പിന് ഒരു മണിക്കൂർ 2000 രൂപയ്ക്ക് നീന്തൽ പരിശീലനം
 ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന പ്രതിമാസ വരിക്കാരായ നൂറു പേർക്ക് 1500 രൂപ നിരക്കിൽ ഒരു മാസത്തേക്ക് നീന്തൽ പരിശീലനത്തിന് പൂൾ അനുവദിക്കും

പ്രവർത്തനസമയം

 രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെ

 ദിവസവും രാവിലെ 8.30 മുതൽ 9 30 വരെ പ്രവേശനം സ്ത്രീകൾക്ക് മാത്രം.

വിശദവിവരങ്ങൾക്ക്: 04772253090