അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 13 -ാം നമ്പർ കരുമാടി ശാഖ ഭരണസമിതി കാലാവധി അവസാനിച്ചതിനെ തുടർന്ന് പിരിച്ചുവിട്ടു. പകരം 11 അംഗങ്ങളുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ചെയർമാനായി കുട്ടനാട് സൗത്ത് യൂണിയൻ കൗൺസിലർ സന്തോഷ് വേണാടിനെയും കൺവീനറായി യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വികാസ് ദേവനെയും അംഗങ്ങളായി ഉണ്ണിക്കുട്ടൻ, ഹരിദാസ്, ജി.ഗണേഷ് ,കെ.കവിൻ ,എം.എസ്. സജികുമാർ, ടി. മോഹനൻ, എം.വി.വിനയൻ, രമേശൻ, രഞ്ജിത്ത് ,മഞ്ജു തമ്പി എന്നിവരെയും നിയമിച്ചു.