ചേർത്തല: എസ്.എൻ.ഡി.പി യോഗം 470ാം നമ്പർ ശാഖയിലെ ടി.കെ.മാധവൻ സ്മാരക കുടുംബ യൂണീറ്റ് വാർഷിക പൊതുയോഗം 18ന് രാവിലെ 10ന് കണത്താപറമ്പ് പ്രദീപിന്റെ വസതിയിൽ നടക്കും.നിയുക്ത ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്യും. ശാഖ സെക്രട്ടറി പി.സി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.ജോയിന്റ് കൺവീനർ ഗീത മനോഹരൻ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും.തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.ശാഖ വൈസ് പ്രസിഡന്റ് സന്തോഷ്,കമ്മിറ്റി അംഗം എ.കെ.ഗോപി,സന്തോഷ്,രജനൻ കണത്താപറമ്പ്,ഗീത ബാബു,ചന്ദ്രൻ എന്നിവർ സംസാരിക്കും. ചെയർമാൻ സി.എം.പീതാംബരൻ സ്വാഗതവും കൺവീനർ എം.എൻ.വിജയൻ നന്ദിയും പറയും.