ചേർത്തല: മഹാസമാധി ദിനം ചില കലണ്ടറുകളിൽ തെറ്റായി പ്രസിദ്ധീകരിച്ചതിൽ ചേർത്തല താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. തെറ്റായി പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. തെറ്റ് തിരുത്തി പ്രസിദ്ധീകരിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.അഡ്വ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.സൗരഭൻ,അനിൽ ഇന്ദീവരം,തൈക്കൽ സത്താർ,ബലദേവ്,സരോജ്കുമാർ,ബി.സോമനാഥൻപിള്ള,കെ.എം.ചാക്കോ എന്നിവർ സംസാരിച്ചു.