 
വള്ളികുന്നം : വള്ളികുന്നം ഗ്രാമത്തെ നാടക കലാഗ്രാമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എസ്.അരുൺകുമാർ എം.എൽ.എ പറഞ്ഞു. പരമ്പരാഗതമായ ഒട്ടേറെ കലകളുടെ നാടാണ് വള്ളികുന്നമെങ്കിലും നാടകത്തിനാണ് പ്രാധാന്യം. നാടകരചയിതാക്കളും നടൻമാരും ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനമേഖല കൂടിയാണ്. നാടകാസ്വാദകരും ഏറെയുള്ള വള്ളികുന്നത്ത് നാടകമേളയും മുടങ്ങാതെ സംഘടിപ്പിക്കാറുണ്ട്. കലാകാരൻമാരുടെ കൂട്ടായ്മയ്ക്കായി നാടക ഗ്രാമം ആവശ്യമാണ്. നാടക പ്രവർത്തകരുടെ സ്മരണയ്ക്കായി സ്മാരകങ്ങളും പുതുതലമുറയ്ക്കായി കലാ പഠനകേന്ദ്രങ്ങളും ഉയരണം. ഇക്കാര്യങ്ങൾക്ക് സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിന് ശ്രമിക്കുമെന്നും എം.എൽ.എ പറഞ്ഞു.