a
തിരുവമ്പാടി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നാരായണീയ ദിനാചരണം ആലപ്പുഴ എ.ഡി.എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. ക്ഷേത്രം ഊരായ്മ അവകാശി പ്രഭാ അന്തർജനം, നാരായണീയ സ്വാദ്ധ്യായ സഭ സെക്രട്ടറി അനിൽകുമാർ, പ്രസിഡന്റ് നെടുമുടി ഗോപാലകൃഷ്ണ പണിക്കർ എന്നിവർ സമീപം

ആലപ്പുഴ : ശ്രീമന്നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ നേതൃത്വത്തിൽ തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാരായണീയ ദിനാചരണം നടന്നു.
എ.ഡി.എം സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നാരായണീയ സഹസ്രനാമാർച്ചനയും നാരായണീയ പാരായണവും നടന്നു. ജി. ആദർശ് കുമാർ നാരായണീയ സന്ദേശം നൽകി. ശ്രീമന്നാരായണീയ സ്വാദ്ധ്യായ മഹാസഭ പ്രസിഡന്റ് നെടുമുടി ഗോപാലകൃഷ്ണ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.അനിൽകുമാർ, എൽ. ലതാകുമാരി, സതീഷ് ആലപ്പുഴ എന്നിവർ സംസാരിച്ചു. ഉത്സവത്തിന്റെ ധനസമാഹരണ കൂപ്പൺ നറുക്കെടുപ്പിന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ ഓമനക്കുട്ടൻ പറത്താനം, ഊരായ്മ അവകാശി പ്രഭ അന്തർജനം എന്നിവർ നേതൃത്വം നൽകി.