ചാരുംമൂട് : ആർ.എസ്.പി സ്ഥാപക നേതാവ് അഡ്വ.പാലയ്ക്കൽ ശങ്കരൻ നായരുടെ എട്ടാം ചരമവാർഷികം 17ന് നടക്കും. ഇന്ന് രാവിലെ ഒൻപതിന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.17 ന് വൈകിട്ട് അഞ്ചിന് ചാരുംമൂട്ടിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ പി.അനിൽകുമാറിന് ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബി ജോൺ അവാർഡ് സമ്മാനിക്കും.കേന്ദ്ര കമ്മിറ്റി അംഗം കെ.സണ്ണിക്കുട്ടി അധ്യക്ഷത വഹിക്കും. പി.സി.വിഷ്ണുനാഥ് എൽ. എൽ.എ മുഖ്യ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാജു അപ്സരയെ ആദരിക്കും. ശങ്കരൻനായർ മെറിറ്റ് അവാർഡ് ചലച്ചിത്ര -സീരിയൽ താരം ജൂലി ഹെൻട്രി വിതരണം ചെയ്യുമെന്ന് ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ.സണ്ണിക്കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.ഗോവിന്ദൻ നമ്പൂതിരി, മണ്ഡലം സെക്രട്ടറി എം.അമൃതേശ്വരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു