marthoman-anusmaranam
മാന്നാർ പാവുക്കര സെന്റ്തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർത്തോമ്മൻ അനുസ്മരണം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

മാന്നാർ : പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെ

1950-ാമത് ദുക്റോനോ പെരുന്നാളിനോട്‌ അനുബന്ധിച്ച് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മാർത്തോമ്മൻ അനുസ്മരണം നടത്തി. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാദർ ജെയിൻ സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. മദ്രാസ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണവും ഇടവക യുവജനപ്രസ്ഥാനം പുറത്തിറക്കിയ കാഹളം പത്രികയുടെ പ്രകാശനവും നടത്തി. ട്രസ്റ്റി തോമസ് തങ്കച്ചൻ, സെക്രട്ടറി വിജു പി.ജി, ചാക്കോ കയ്യത്ര, അനൂപ് വി.തോമസ്, ജിജോ ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.