ആലപ്പുഴ: പാതിരാപ്പള്ളി പാട്ടുകളം ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് നാളെ വൈകിട്ട് 7ന് ശബരിമല മുൻ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. വൈകിട്ട് 5ന് കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര പുറപ്പെടും. ഹരിപ്പാട് എം.എസ്.രാജായാണ് യ‌ജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി ഈശ്വരൻ സമ്പൂതിരി യജ്ഞഹോതാവാകും. 18ന് നവഗ്രഹപൂജ, 20ന് വിദ്യാഗോപാലമന്ത്രാർച്ചന, 21ന് രുഗ്മിണി സ്വയംവരം, സർവൈശ്വര്യപൂജ, 22ന് അഷ്ടദ്രവ്യഗണപതിഹോമം എന്നിവയുണ്ടാകും.