photo
ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ സ്ഥാപകദിനാഘോഷം ജില്ലാ സെക്രട്ടറി എം.കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ സ്ഥാപകദിനാഘോഷം ജില്ലാ സെക്രട്ടറി എം.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മ​റ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പി.പി സ്വാതന്ത്റ്യം ഹാളിൽ നടന്ന പരിപാടിയിൽ മദ്യത്തിനും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയും എടുത്തു.എസ്.എൻ കോളേജിന് സമീപത്തുനിന്നും പ്രകടനമായാണ് പ്രവർത്തകർ ഹാളിലേക്ക് എത്തിയത്. ജില്ലാ പ്രസിഡന്റ് വി.കെ.മണി അദ്ധ്യക്ഷത വഹിച്ചു.പി.എസ്. യൂസഫ്, ജോസഫ് സൈമൺ, മോഹൻദാസ്, സുരേഷ്ബാബു, രജനി, അമ്പിളി, ശാരദ തങ്കപ്പൻ,റോസ് ബാബു, മംഗലകുമാരി എന്നിവർ സംസാരിച്ചു.