ആലപ്പുഴ: കയർഫെഡ് ഭരണസമിതി തിരഞ്ഞെടുപ്പിലെ ആദ്യറൗണ്ടിൽ മൂന്ന് സ്ഥാനങ്ങളിൽ സി.പി.എമ്മിന് എതിരില്ല. ആകെയുള്ള 16 സീറ്റിൽ യു.ഡി.എഫ് 14 സീറ്റിലാണ് പത്രിക സമർപ്പിച്ചത്. ഇതിൽ രണ്ട് പത്രിക തള്ളി. രണ്ട് സീറ്റിൽ പത്രിക സമർപ്പിച്ചില്ല.

എസ്.സി വിഭാഗത്തിൽ കഠിനംകുളം സാബു, പ്രൊജക്ട് വിഭാഗത്തിൽ വടക്കൻ പറവൂരിൽ കെ.എൻ.സതീശൻ, മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് വിഭാഗത്തിലെ ഒരുസീറ്റിൽ ആർ.സുരേഷ് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വടക്കൻ പറവൂർ പ്രൊജക്ടിൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഇല്ലായിരുന്നു. മൂന്ന് വനിതകളുടെ സ്ഥാനങ്ങളിൽ രണ്ടുപേരെ മാത്രമാണ് യു.ഡി.എഫിന് കണ്ടെത്താനായത്. പത്ത് കയർ പ്രോജക്ടിൽ നിന്ന് ഒന്നുവീതവും പൊതു വിഭാഗത്തിൽ അഞ്ചും മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് വിഭാഗത്തിൽ ഒരു സീറ്റും ഉൾപ്പെടെ 16 സ്ഥാനങ്ങളാണ് ഉള്ളത്. 747സംഘങ്ങളിൽ നിന്നുള്ളവരാണ് വോട്ടർമാർ. ആലപ്പുഴ, കായംകുളം, ചിറയിൻകീഴ്, കൊല്ലം, വൈക്കം, നോർത്ത് പറവൂർ, തൃശൂർ, പൊന്നാനി, കോഴിക്കോട് കണ്ണൂർ എന്നീ പ്രോജക്ടുകളിൽ നിന്നാണ് ഭരണസമിതിയിലേക്ക് ഒന്നുവീതം പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.

എല്ലാ സീറ്റിലും മത്സരിക്കാൻ സി.പി.എം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സാമ്പത്തിക വരുമാന വർദ്ധനവും ക്ഷേമവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന കയർഫെഡിന്റെ ഭരണസമിതിയിലേക്ക് സി.പി.എം നേതൃത്വം നൽകുന്ന പാനലിലെ മുഴുവൻ പേരെയും വിജയിപ്പിക്കണമെന്ന് ചെയർമാൻ അഡ്വ. എൻ.സായികുമാർ ആവശ്യപ്പെട്ടു.

# മത്സരിക്കാൻ 25 പേർ

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ വൈകിട്ട് അവസാനിച്ചതോടെ 27ന് നടക്കുന്ന കയർഫെഡ് ഭരണസമിതി തിരഞ്ഞെടുപ്പിൽ 13 അംഗങ്ങൾക്കായി 25 പേർ മത്സര രംഗത്തുണ്ട്. ജയകുമാർ, ടി.കെ.ദേവകുമാർ (പൊതുവിഭാഗം), രമ മദനൻ, വൃന്ദ എസ്.കുമാർ, ശോഭന സുരേന്ദ്രൻ, രാജേശ്വരി ഘോഷ്, ആർ.സുലേഖ (വനിത സംവരണം), മത്സരമുള്ള പ്രോജക്ടുകൾ:

പനത്തുറ പുരുഷോത്തമൻ, എം.റാഫി (ചിറയൻകീഴ്), ബി.അശോക് കുമാർ, ജെ.നഹാസ് (കൊല്ലം), കെ.എൻ.തമ്പി, ആർ.ഭദ്രൻ (കായംകുളം), എം.അനിൽകുമാർ, ജി.ബാഹുലേയൻ (ആലപ്പുഴ), യു.ബേബി, ബി.രാജേന്ദ്രൻ (വൈക്കം), വി.എൻ.ഉണ്ണിക്കൃഷ്ണൻ, പി.കെ.രാജൻ (തൃശൂർ), ഇ. ഇമ്പിച്ചിക്കുട്ടൻ, സി.രാധാകൃഷ്ണൻ (പൊന്നാനി), പി.രാമചന്ദ്രൻ, എൻ.കെ.സുരേഷ് (കോഴിക്കോട്), കെ.ബാലകൃഷ്ണൻ, കെ.ഭാർഗവൻ (കണ്ണൂർ).